04:04am 29 October 2026
NEWS
​ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു
29/10/2025  06:54 AM IST
nila
​ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ ഉത്തരവിട്ട് നെതന്യാഹു

ടെൽ അവീവ്: ഗാസ വീണ്ടും അശാന്തിയിലേക്ക്. ​ഗാസയിൽ ശക്തമായ ആക്രമണം നടത്താൻ  ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകി. ഹമാസ് വെടിനിർത്തൽ കാരാർ ലംഘിച്ചു എന്നാണ് നെതന്യാഹു ആരോപിക്കുന്നത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്താനാണ് നെതന്യാഹു ഉത്തരവിട്ടത്. 

ഹമാസ് തിരികെ നൽകിയ ശരീരഭാഗങ്ങൾ ഏകദേശം രണ്ട് വർഷങ്ങൾക്ക് മുൻപത്തെ ബന്ദിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണെന്നും നെതന്യാഹു ആരോപിച്ചു. യുഎസിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാറിന്റെ ലംഘനമെന്നാണ് സംഭവത്തിൽ നെതന്യാഹുവിന്റെ വിശദീകരണം.

ഇസ്രയേൽ ഗാസയ്ക്ക് നൽകുന്ന തിരിച്ചടി ഏത് രീതിയിൽ വേണമെന്ന കാര്യം തീരുമാനിക്കുന്നതിനായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഗാസയ്ക്ക് നൽകുന്ന മാനുഷിക സഹായങ്ങൾ നിർത്തലാക്കുക, ഗാസയിൽ നിലവിലുള്ള സൈനിക നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുക, ഹമാസ് നേതാക്കൾക്കെതിരായ വ്യോമാക്രമണങ്ങൾ വർധിപ്പിക്കുക എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങളെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img